Kannur
പാര്‍ട്ടിയില്‍ നിന്ന് വിരമിച്ച് ആത്മകഥ എഴുതണമെന്ന് വി എസിനോട് ബര്‍ലിന്‍

കണ്ണൂര്‍: തൊണ്ണൂറ്റി മൂന്ന് കഴിഞ്ഞില്ലേ, ഇനി ഉടനടി പാര്‍ട്ടിയില്‍ നിന്ന് വിരമിക്കണം. 80 വയസ്സ് കഴിഞ്ഞാല്‍പ്പിന്നെ വിരമിക്കണമെന്നാണ് പാര്‍ട്ടി നിയമം.അത് ഇനിയെങ്കിലും വി എസ് അനുസരിക്കണം. ഇതൊരഭ്യര്‍ത്ഥനയാണ്…പറയുന്നത് ഒരു കാലത്ത് വി എസിന്റെ ആത്മ മിത്രവും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 80 ന് ശേഷം ഇ എം എസ് എന്താണ് ചെയ്തതെന്ന് വി എസ്സിനറിയില്ലെ., അദ്ദേഹം എഴുത്തും പഠനവുമെല്ലാമായി ജീവിച്ചു. അങ്ങിനെയാണ് ഉത്തമനായ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുക. ഇനി വി എസ് ചെയ്യേണ്ടത് ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. അല്ലാതെ തോന്നുമ്പോള്‍ തോന്നുന്നതുപോലെ എന്തെങ്കിലും പറഞ്ഞ് നടക്കുകയല്ല വേണ്ടതെന്നും ബര്‍ലിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വി എസ് നടത്തിയ വിമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘ കാലം അധികാരസ്ഥാനത്ത് ഇരുന്നിട്ടും അച്യുതാനന്ദന്റെ ആര്‍ത്തി അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ ഇനിയും ബാല്യമുണ്ടെന്ന് കരുതുന്ന വി എസിന്റെ മോഹം ഒരിക്കലും നടക്കില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കുകയും നേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന വി എസിന്് ഇനി വേണ്ടത് വിശ്രമമാണ്. തോന്നുന്നതൊക്കെ വിളിച്ചുപറയുന്നത് ഉത്തമ കമ്മ്യൂണിസ്റ്റിന്റെ ശൈലിയല്ല.
തനിക്ക് ശേഷം പ്രളയമെന്ന ശൈലിയാണ് വി എസിന്റെത്. താനില്ലെങ്കില്‍ പാര്‍ട്ടിയും വേണ്ട എന്ന ചിന്തയാണ് അദ്ദേഹത്തിന്്. ആരെങ്കിലും എടുത്തു തലയില്‍ വെച്ചാല്‍ പിന്നെ വി എസ് ഇളകിമറിയും. വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നത് പാര്‍ട്ടിയില്‍ ്യൂനിന്നു പുറത്തുപോയിട്ടു വേണം. വ്യക്തി പ്രഭാവ സിദ്ധാന്തത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ വി എസ് കാട്ടുന്നതെന്നും ബര്‍ലിന്‍ സിറാജിനോട് പറഞ്ഞു.