ആഭരണത്തിലെ കല്ലുകള്‍ക്ക് സ്വര്‍ണവില ഈടാക്കുന്നു: 87 ജ്വല്ലറികള്‍ക്കെതിരെ കേസ്‌

Posted on: May 20, 2015 2:55 pm | Last updated: May 20, 2015 at 8:56 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 87 ജ്വല്ലറികള്‍ക്കെതിരെ കേസെടുത്തു. ആഭരണങ്ങളിലെ കല്ലുകള്‍ക്ക് സ്വര്‍ണത്തിന്റെ വില ഇടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ചില ജ്വല്ലറികളില്‍ ആഭരണങ്ങള്‍ക്ക് തൂക്കക്കുറവും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയത് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനയിലാണ്.