ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇ ശ്രീധരന്‍

Posted on: May 18, 2015 10:30 am | Last updated: May 19, 2015 at 10:13 am

sreedharanതിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം പാടില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഡി എം ആര്‍ സി തലവന്‍ ഇ ശ്രീധരന്‍. ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ചക്കായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ധനവകുപ്പ് തീരുമാനത്തിനെതിരെ ശ്രീധരന്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.