National
ജയലളിതയുടെ ശിക്ഷ: ജീവനൊടുക്കിയവരുടെ ബന്ധുക്കള്‍ക്ക് ഏഴ് കോടി നല്‍കി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞവര്‍ഷം കര്‍ണാടകയിലെ പ്രത്യേക കോടതി ജയലളിതയെ ശിക്ഷിച്ചപ്പോള്‍ ജീവനൊടുക്കിയ 244 പേരുടെ കുടുംബങ്ങള്‍ക്കായി 7.34 കോടി രൂപ എ ഐ എ ഡി എം കെ വിതരണം ചെയ്തു. ജയലളിതയുടെ തിരിച്ചുവരവ് അസാധ്യമെന്ന് കരുതിയ വിധിയായിരുന്നു ഇത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്മയായി വാഴ്ത്തുന്ന ജയലളിതയെ നീണ്ട ഇടവേളയിലേക്ക് രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്ന വിധിയായിരുന്നു കഴിഞ്ഞ വര്‍ഷം കീഴ്‌കോടതി വിധിച്ചത്, എന്നാല്‍ ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കീഴ്‌കോടതിയുടെ വിധി പൂര്‍ണമായും റദ്ദാക്കുകയും ജയലളിതയെ കുറ്റവിമുക്തതയാക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----