വി ഡി സതീശന്‍ ഹൈക്കമാന്‍ഡ് ആകാന്‍ ശ്രമിക്കുന്നു: കൊടിക്കുന്നില്‍

Posted on: May 16, 2015 2:08 pm | Last updated: May 16, 2015 at 9:55 pm

kodikunnil-suresh1ന്യൂഡല്‍ഹി: കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ കേരളത്തിലെ ഹൈക്കമാന്‍ഡ് ആകാനാണ് ശ്രമിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. അധികാരമോഹിയാണ് സതീഷനെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും കെ പി സി സി യോഗത്തിലെ തീരുമാനങ്ങള്‍ ചോരുന്നതിന് പിന്നില്‍ വി ഡി സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

സതീശന്റെ പ്രസ്താവനക്കെതിരെ കെ സി ജോസഫും പ്രതികരിച്ചു. സതീശന്‍ പ്രതിപക്ഷ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണിയുടെയും സതീശന്റെയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.