മിഠായിത്തെരുവ്: അട്ടിമറി സാധ്യത സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് മുഖ്യമന്ത്രി

Posted on: May 15, 2015 10:09 am | Last updated: May 15, 2015 at 10:09 am

oommen chandy 6കാസര്‍കോഡ്/കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തത്തിനു പിന്നിലെ അട്ടിമറിസാധ്യത സംബന്ധിച്ച് പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകീട്ട് മിഠായിത്തെരുവ് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, മന്ത്രി മഞ്ഞളാംകുഴി അലിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് രാവിലെ മിഠായി തെരുവില്‍ സന്ദര്‍ശനത്തിനെത്തി. നാശനഷ്ടമുണ്ടായ കടയുടമകളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.