വിദ്യാഭ്യാസം സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തണം -കെ എം ഷാജി

Posted on: May 14, 2015 12:58 pm | Last updated: May 14, 2015 at 12:58 pm

പനമരം: കലാലയങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്ന വിദ്യഭ്യാസം സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്താനും അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും വിദ്യാര്‍ഥികള്‍ തയാറാകണമെന്ന് പനമരത്ത് എം എസ് എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഹരിത മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം ഷാജി എം എല്‍ എ പറഞ്ഞു. ഹരിത ജില്ലാ പ്രസിഡന്റ് സുഹൈറ അധ്യക്ഷത വഹിച്ചു. കണ്ണോളി മുഹമ്മദ്, പി ഇസ്മായില്‍, പി എച്ച് ഫസല്‍, മുഫീത തസ്‌നി, എം പി നവാസ്, റിയാസ് കല്ലുവയല്‍, പി.കെ. അസ്മത്ത്, കേളോത്ത് ആവ, സൗജത്ത് ഉസ്മാന്‍, പി.കെ. സുബൈര്‍, റംല, സഫിയ, കെ.ബി. നസീമ, ഷറീന അബ്ദുല്ല, ലുക്മാനുല്‍ ഹക്കീം, സിറാജ് എന്നിവര്‍ സംസാരിച്ചു.
സയ്യിദലി സ്വലാഹി, ഹഫ്‌സ മോള്‍ താമരശ്ശേരി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.വി. ഫാത്തിമ, ഷാനിബ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.റിഷാന സ്വാഗതവും നസ്‌റി നന്ദിയും പറഞ്ഞു.
നൂറില്‍ പരം വിദ്യാര്‍ഥികള്‍ പ്രതിനിധികളായി പങ്കെടുത്തു. പ്രതിനിധി സമ്മേളനം കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് എം പി നവാസ് പതാകയുയര്‍ത്തി.