നേപ്പാളില്‍ വന്‍ ഭൂചലനം: മരണം 68ആയി; ഇന്ത്യയില്‍ 17 പേര്‍ മരിച്ചു

Posted on: May 13, 2015 11:00 am | Last updated: May 13, 2015 at 1:47 pm

earth quakeകാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. കൂടുതല്‍പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആയിരത്തി മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ അഞ്ഞൂറ് കവിയുമെന്നാണ് നേപ്പോള്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചലനത്തിന് ശേഷം നടത്തിയ രക്ഷാ പ്രവര്‍ത്തനം രാത്രിയോടെ നിര്‍ത്തി വച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 17 പേരും നേപ്പാളില്‍ 68 പേരുമാണ് മരിച്ചത്. ആറ് പേര്‍ ബിഹാറിലും ഒരാള്‍ ഉത്തര്‍പ്രദേശിലുമാണ് കൊല്ലപ്പെട്ടത്. നേപ്പാളില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാളിലെ ധൊലാക്ക ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് 7.4 തീവ്രത രേഖപ്പെടുത്തിയഭൂചനമുണ്ടായത്.ഡല്‍ഹി,അസം,ഉത്തര്‍പ്രദേശ്,ബിഹാര്‍,രാജസ്ഥാന്‍,കൊല്‍ക്കത്ത,ഗുജറാത്ത്,ഹരിയാന എന്നിവിടങ്ങളിലും ഭൂകമ്പം ഉണ്ടായി.
കാഠ്മണ്ഡുവില്‍ അഞ്ച് കെട്ടിടങ്ങള്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. സിന്ദുപല്‍ചോക്ക് ജില്ലയിലെ ചൗത്താരയില്‍ നാല് പേര്‍ മരിച്ചതായി പോലീസ് വക്താവ് കമാല്‍ സിംഗ് അറിയിച്ചു.

ഡല്‍ഹിയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന നിലകളില്‍ നിന്നും ആളുകള്‍ താഴെയിറങ്ങിനില്‍ക്കുകയാണ്.കൊച്ചിയിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിങ് നിര്‍ത്തിവച്ചു.

കഴിഞ്ഞ മാസം 25ന് നേപ്പാളില്‍ റിക്ടര്‍ സ്‌കെയ്‌ലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായിരുന്നു. 8000 ലധികം പേര്‍ ഭൂകമ്പത്തില്‍ മരിക്കുകയും 17000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാഠ്മണ്ഡു ഹെല്‍പ് ലൈന്‍ : (+977)9851107021,(+977) 9851135141.

ഭൂകമ്പത്തില്‍ നേപ്പാള്‍ പാര്‍ലമെന്റും വിമാനത്താവളവും കുലുങ്ങി; ദൃശ്യങ്ങള്‍ കാണാം….