ജയലളിതക്ക് മോദിയുടെ ആശംസ

Posted on: May 12, 2015 5:35 am | Last updated: May 11, 2015 at 10:37 pm

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി കുറ്റവിമുക്തയായ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസ അറിയിച്ചു. ടെലിഫോണിലൂടെയാണ് മോദി ആശംസ അറിയിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, നജ്മ ഹിബത്തുല്ല, തമിഴ്‌നാട് ഗര്‍വര്‍ണര്‍ കെ റോസയ്യ, എന്‍ സി പി നേതാവ് ശരത്പവാര്‍, ടി എം സി നേതാവ് ജി കെ വാസന്‍ എന്നിവരും ബിസിനസ്, സിനിമാ മേഖലയിലെ നിരവധി പ്രമുഖരും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജയലളിതക്ക് ആശംസകളര്‍പ്പിച്ചു.