Gulf
സൗജന്യ സ്തനാര്‍ബുദ പരിശോധന

ദുബൈ: സ്തനാര്‍ബുദം കണ്ടെത്താന്‍ സൗജന്യ പരിശോധന ആരംഭിച്ചതായി ദുബൈ മീഡിയോര്‍ 24ഃ7 ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിശോധന. യു എ ഇയില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. മെയ് 16 വരെ പരിശോധന തുടരുമെന്ന് ഡോ. ശിവ ഹരികൃഷ്ണന്‍ അറിയിച്ചു.
മൊബൈല്‍ മാമോഗ്രാം യൂണിറ്റും ഇതിന് സജ്ജമാക്കിയിട്ടുണ്ട്. ബര്‍ദുബൈയില്‍ മിഡോയോ ആശുപത്രിക്ക് പുറത്ത് മൊബൈല്‍ യൂണിറ്റ് പാര്‍ക്ക് ചെയ്തിരിക്കും. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സൗജന്യ പരിശോധനയെന്ന് ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. ഷാജിര്‍ ഗഫ്ഫാര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 043500600
---- facebook comment plugin here -----