Kerala
ബാര്‍ കോഴ: ബാബുവും മാണിയും നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.ബാബുവും കെ.എം.മാണിയും നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ജനങ്ങളെ സത്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ മന്ത്രിമാര്‍ കല്‍തുറുങ്കില്‍ പോകുമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
---- facebook comment plugin here -----