Connect with us

Kerala

മുന്നാക്ക സമുദായ കമ്മീഷന് സ്ഥിരം സ്റ്റാറ്റ്യൂട്ടറി കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ കമ്മീഷന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ നിലവിലുള്ള ജഡ്ജിയോ മുന്‍ ജഡ്ജിയോ ചെയര്‍മാനായിരിക്കും. മുന്നാക്ക സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിപുണരായ രണ്ട് മുന്നാക്ക സമുദായാംഗങ്ങള്‍ മെമ്പര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. കമ്മീഷന്റെ നിയമവും ചട്ടങ്ങളും രൂപീകരിക്കുന്നതിന് നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
ചെയര്‍മാനെയും മെമ്പര്‍മാരെയും പിന്നീട് നിയമിക്കും. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ക്ഷേമകാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ കമ്മീഷന്‍ എന്ന പേരില്‍ ഒരു സ്ഥിരം കമ്മീഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഡോ. വി എം ഗോപാലമേനോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----