മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് ഗണേഷ് കുമാര്‍

Posted on: May 6, 2015 7:23 pm | Last updated: May 6, 2015 at 11:44 pm

ganesh kumarതിരുവനന്തപുരം; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ എം മാണിക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ പതിവ് രീതിയാണ്. ഇത്തരത്തില്‍ ചര്‍ച്ച നടത്തി വീരേന്ദ്രകുമാറിനെ ഉമ്മന്‍ചാണ്ടി കബളിപ്പിച്ചുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.