Gulf
എ ടി എമ്മില്‍ ഇന്ത്യക്ക് കൂറ്റന്‍ പവലിയന്‍

ദുബൈ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം നിര്‍വഹിക്കുന്നു
ദുബൈ: അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ പവലിയന്‍. ശൈഖ് സഈദ് ഹാളിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെയാണ് “ഇന്‍ക്രഡിബിള്‍ ഇന്ത്യ”യുടെ പവലിയനുള്ളത്.
എയര്‍ ഇന്ത്യയുടെയും കേരള ടൂറിസത്തിന്റെയും മറ്റും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ തനതുകലകളുടെയും തീരപ്രദേശങ്ങളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് പവലിയന്‍.
എയര്‍ ഇന്ത്യ, കെ ടി ഡി സി, വൈത്തിരി റിസോര്‍ട്ട് തുടങ്ങിയവക്ക് പ്രത്യേകം സ്റ്റാളുകളുണ്ട്. കേരളത്തിലെ ആയുര്‍വേദ സാധ്യതകള്‍ സന്ദര്‍ശകരെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തുമെന്ന് ടൂറിസം ഡയറക്ടര്‍ പി ഐ ശൈഖ് പരീത് പറഞ്ഞു.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കെ ടി ഡി സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
---- facebook comment plugin here -----