National
ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച ബസിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

മോഗ: ഓടുന്ന ബസില്‍ നിന്നും പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തള്ളിയിടുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മോഗ കൊത്കപുര ദേശീയപാതയിലൂടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അലസമായാണ് ബസ് ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ദേശീയപാതയിലെ നാലുവരി പാതയിലൂടെ അതിവേഗത്തില്‍ അശ്രദ്ധമായാണ് പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ ബസ് സഞ്ചരിച്ചിരുന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
എതിര്‍ദിശയില്‍ നി്ന്നും വന്ന ഒരു ട്രാക്ടറുമായുള്ള കൂട്ടിയിടിയില്‍ നിന്നും അത്ഭുതകരമായാണ് ബസ് വഴുതിമാറിയത്. ശേഷം ബസ് ക്ലീനറായ അമര്‍ റാമിനെ ബസില്‍ കയറ്റി. ഇതിന് ശേഷമാണ് അമര്‍ റാമും കണ്ടക്ടറും ഉള്‍പ്പടെയുള്ള മൂന്നംഗ സംഘം പതിനാല്കാരിയെയും മാതാവിനെയും ബസില്‍ നിന്നും തള്ളിയിട്ടത്. പെണ്‍കുട്ടി ഉടനടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മാതാവ് ചികിത്സയിലാണ്. ട്രാഫിക് നിയമങ്ങള്‍ക്ക് വിരുദ്ധമായി കറുത്ത നിറത്തിലുള്ള ഗ്ലാസുകളും കര്‍ട്ടനുകള്‍ പിടിപ്പിച്ച ജനലുകളുമാണ് ബസില്‍ ഉണ്ടായിരുന്നത്.