Connect with us

Gulf

ഷാര്‍ജ ഒരു കോടി സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

Published

|

Last Updated

ഷാര്‍ജ: 2021 ഓടെ ~ഒരു കോടി സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു. ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയാണ് “ഷാര്‍ജ ടൂറിസം വിഷന്‍ 2021″ല്‍ ഒരു കോടി സന്ദര്‍ശകരെ സ്വീകരിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്.
ഷാര്‍ജയുടെ സവിശേഷമായ പൈതൃകവും സാംസ്‌കാരിക നിലവാരവും ഉപയോഗപ്പെടുത്തി കുടുംബങ്ങളെയും മറ്റും കൂടുതല്‍ ആകര്‍ഷിക്കാനാണ് പദ്ധതി. നവീനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുക.
അന്താരാഷ്ട്ര പുസ്തകമേള അടക്കമുള്ള പരിപാടികളിലൂടെ വലിയ തോതില്‍ സന്ദര്‍ശകര്‍ ഷാര്‍ജയിലെത്തുന്നുണ്ട്.
എമിറേറ്റിലെ പ്രത്യേക പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷന്‍ 2021 പുറത്തിറക്കുന്ന ചടങ്ങില്‍ ഷാര്‍ജ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നുഅ്മാന്‍, ഡയറക്ടര്‍ ജനറല്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ സംബന്ധിച്ചു. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലും ടൂറിസം മേഖലയില്‍ വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് വിഷന്‍ 2021 തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest