മംഗളൂരു: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പി യു ചിത്രക്ക് വെള്ളി. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര വെള്ളി നേടിയത്. തമിഴ്‌നാടിന്റെ എല്‍ സൂര്യ്ക്കാണ് സ്വര്‍ണം. 16.56 സെക്കന്‍ഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. ചിത്രയുടെ കരിയറിലെ ഏറ്റവും നല്ല സമയമാണിത്. 5000 മീറ്ററില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 19 കാരിയായ ചിത്ര.