നേപ്പാളില്‍ മരിച്ച ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ ബംഗളൂരുവിലെത്തിച്ചു

Posted on: April 29, 2015 7:20 pm | Last updated: April 29, 2015 at 11:20 pm

nepal...

ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട മലയാളി ഡോക്ടര്‍മാരായ ഇര്‍ഷാദിന്റേയും ദീപകിന്റേയും മൃതദേഹങ്ങള്‍ ബംഗളൂരുവിലെത്തിച്ചു. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഇവിടെ നിന്ന് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ ഇരുവരുടേയും വീടുകളിലെത്തിക്കും. നേരത്തെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹത്തില്‍ മന്ത്രി കെ സി ജോസഫ് അന്തിമോപചാരമര്‍പ്പിച്ചിരുന്നു.