ആറന്മുളക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

Posted on: April 27, 2015 10:09 pm | Last updated: April 28, 2015 at 12:10 am

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. വനം മന്ത്രാലയത്തിന്റെ കൂടിയാലോചനാ സമിതിയെ കേന്ദ്രം നിലപാട് അറിയിച്ചു. കേരളത്തിലെ എം പിമാരെ പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചു. നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതപഠനവുമായി കെ ജി എസ് ഗ്രൂപ്പിന് മുന്നോട്ടു പോകാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.