നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

Posted on: April 27, 2015 9:00 pm | Last updated: April 27, 2015 at 9:38 pm

ദുബൈ: ജപ്പാന്‍ കരാട്ടെ സെന്റര്‍ ദുബൈയുടെ നേതൃത്വത്തില്‍ ബെഞ്ച്മാര്‍ക്ക് മീഡിയയുടെ സഹായത്തോടെ 11-ാമത് അറേബ്യന്‍ ഹോസ്പിറ്റാലിറ്റി നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് അല്‍ അഹ്‌ലി ക്ലബ്ബില്‍ സമാപിച്ചു.
യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പതോളം ക്ലബ്ബുകളിലെ അറുനൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, ടീന്‍സ്, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഓറിയന്റല്‍ കരാട്ടെ ക്ലബ്ബ് അബുദാബി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സൗജന്യ ജപ്പാന്‍ പരിശീലന യാത്രക്ക് അല്‍ ഐനിലെ അല്‍ ഐനാവി ക്ലബ്ബിലെ അനഘ ഗണേശ്, പരിശീലകന്‍ റഫീഖ് റഹ്മാന്‍ എന്നിവര്‍ അര്‍ഹത നേടി. ചലച്ചിത്ര-റേഡിയോ താരം ക്രിസ് അയ്യര്‍ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ നാഷണല്‍ ടീം കോച്ച് ഇബ്‌റാഹീം നാദിര്‍ ബേഗി, ഷിനാന്‍ മനോജ്, ബോധി ധര്‍മ, നീല്‍ ബോബ് ശഫീഖ്, കെ ആര്‍ ശഫീന്‍, അബ്ദുല്ലത്വീഫ്, ഹബീബ് റഹ്മാന്‍ ബെഞ്ച്മാര്‍ക്ക് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.