മാവൂരില്‍ ഐ ടി പാര്‍ക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രി

Posted on: April 27, 2015 10:45 am | Last updated: April 28, 2015 at 1:08 am
SHARE

oommenchandiകോഴിക്കോട്: മാവൂര്‍ ഗ്രാസിം ഭൂമിയില്‍ ഐ ടി പാര്‍ക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി പി പി മോഡലിലായിരിക്കും ഐ ടി പാര്‍ക്ക് തുടങ്ങുന്നത്. മൊബിലിറ്റി ഹബ്ബ് തുടങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് മൈതാനത്താണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. 11,089 പരാതികളാണ് ലഭിച്ചത്. ഇതില്‍ 90% പരാതികളിലും ജില്ലാ ഓഫിസര്‍മാര്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി എം.കെ.മുനീര്‍ ചെയര്‍മാനായ സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധന കൂടി കഴിഞ്ഞാണു പരാതികള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി വേദിക്കു പുറത്ത് 25 അക്ഷയ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.