Connect with us

Kerala

നേതൃമാറ്റം മാധ്യമ സൃഷ്ടി: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കോട്ടയം: നേതൃമാറ്റം മാധ്യമ സൃഷ്ടി മാത്രമെന്ന് മന്ത്രി കെ സി ജോസഫ്. യു ഡി എഫും കോണ്‍ഗ്രസും നേതൃത്വമാറ്റത്തെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടില്ല. ബ്രേക്കിംഗ് ന്യൂസിനും വാര്‍ത്തകള്‍ക്കും വേണ്ടി മാത്രമാണ് നേതൃത്വമാറ്റം എന്ന ആവശ്യം മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസിന്റെ ഒരു വക്താക്കളും നേതൃത്വമാറ്റം സംബന്ധിച്ചു ഒന്നും പറഞ്ഞിട്ടില്ല. സര്‍ക്കാറിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. നല്ല ആത്മവിശ്വാസമുണ്ട്. അരുവിക്കരയിലും ജയിക്കും. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനേ നേരിട്ട് യു ഡി എഫ് തിരിച്ചുവരും. പി സി ജോര്‍ജ് യു ഡി എഫിന്റെ ഭാഗം തന്നെയാണ്. വി എസ് ഡി പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് തടയാനാവില്ല. നാടാര്‍ വിഭാഗം കോണ്‍ഗ്രസിന്റെ കൂടെയാണ്. അരുവിക്കരയില്‍ ജയിക്കാമെന്ന നല്ല ആത്മവിശ്വാസമുണ്ട്. വിവാദങ്ങളൊന്നും യു ഡി എഫിനെ ബാധിക്കില്ല. യു ഡി എഫ് ശക്തമായി മടങ്ങി വരും. വിജയകുമാര്‍ സ്ഥാനാര്‍ഥിയായാലും അരുവിക്കരയില്‍ കുഴപ്പമില്ല. വിജയകുമാറിനെ സെക്രട്ടറിയേറ്റില്‍ പോലും സി പി എം ഉള്‍പ്പെടുത്തിയില്ല. ഒരു വനിതമാത്രമാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുള്ളത്.
ഒരു വനിത മാത്രം ജയിച്ചു വന്നതിനാലാണ് പി കെ ജയലക്ഷ്മിയെ മാത്രം മന്ത്രിയാക്കിയത്. ചര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഓരോന്ന് മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. വികസനം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. നേതൃമാറ്റം ഒരു ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാണ്.
സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതു ഉള്‍ക്കൊണ്ടു മുന്നോട്ടു പോകും. വാര്‍ത്തകളില്‍ പലവിധ ചര്‍ച്ചകളും നടക്കും. അതു തങ്ങളെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.