കെ എം മാണിക്കെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍

Posted on: April 24, 2015 7:34 pm | Last updated: April 24, 2015 at 7:34 pm

pc georgeകൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിപദവും ഒന്നിച്ചുവഹിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മാണി തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ ജോര്‍ജ് കൂടി ഉള്‍പ്പെട്ട സംസ്ഥാന കമ്മിറ്റി ഭരണഘടന ഭേദഗതി ചെയ്തതനുസരിച്ചാണ് മാണി മന്ത്രിയായതെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.