Connect with us

National

കര്‍ഷകന്റെ മരണം: തെറ്റ് ഏറ്റ് പറഞ്ഞ് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യക്ക് ശേഷം റാലി തുടര്‍ന്നതെന്ന് തെറ്റായിപ്പോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകനെ രക്ഷിക്കാന്‍ എഎപി നേതാക്കള്‍ ശ്രമിച്ചിരുന്നു.ഞങ്ങള്‍ വേദിയിലായിരുന്നു, വേദിയില്‍ നിന്നും മരത്തിനടുത്തേക്ക് കുറച്ച് അകലം ഉണ്ട്. വ്യക്തമായി കാണാനും സാധിച്ചില്ല.വളണ്ടിയര്‍മാരും പോലീസുകാരും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ ആത്മഹത്യക്ക് ശേഷം എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കാണണം. കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരേ ബുധനാഴ്ച എഎപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകന്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രസിംഗായിരുന്നു ജീവനൊടുക്കിയത്.