ഫെവിക്വിക്ക് പരസ്യം നിരോധിക്കണമെന്ന് ബി ജെ പി എം പി

Posted on: April 22, 2015 7:34 pm | Last updated: April 22, 2015 at 7:34 pm

fewiquik adന്യൂഡല്‍ഹി: വാഗാ ബോര്‍ഡറിലെ പരേഡ് പ്രമേയമാക്കി ചിത്രീകരിച്ച പരസ്യം നിരോധിക്കണമെന്ന് ബി ജെ പി എം പി. ബൂട്ടിന്റെ സോള്‍ പൊളിഞ്ഞ പാക് സൈനികനെ ഇന്ത്യന്‍ സൈനികന്‍ ഞൊടിയിടയില്‍ അതൊട്ടിക്കാന്‍ സഹായിക്കുന്നതാണ് പരസ്യം. പൊട്ടിക്കുകയല്ല ഒട്ടിക്കുകയാണ് വേണ്ടതെന്നാണ് പരസ്യത്തിലൂടെ ഫെവിക്വിക്ക് പറയുന്നത്.

എന്നാല്‍ പരസ്യം രാജ്യദ്രോഹപരമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉജ്ജയ്‌നിയിലെ എം പിയായ മാളവ്യയാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് പരസ്യത്തിന്റെ സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും മാളവ്യ ആവശ്യപ്പെടുന്നു.