എ എ പി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Posted on: April 22, 2015 6:45 pm | Last updated: April 22, 2015 at 6:45 pm

farmer suicideന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രര്‍ സിംഗാണ് മരത്തില്‍ തൂങ്ങി മരിച്ചത്. കൃഷിനാശമാണ് ഇയാളുടെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. റാലി നടന്നതിനു സമീപമുള്ള മരത്തില്‍ കയറിയ ഇയാള്‍ കയര്‍ കെട്ടി തൂങ്ങുകയായിരുന്നു. ഉടന്‍തന്നെ എ എ പി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.