Connect with us

Alappuzha

കൈക്കൂലി: വില്ലേജ് ഓഫീസറും വില്ലേജ്മാനും പിടിയില്‍

Published

|

Last Updated

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ്മാനും വിജിലന്‍സിന്റെ പിടിയിലായി. രാമങ്കരി വില്ലേജ് ഓഫീസര്‍ നെടുമുടി സ്വദേശി ഉഷ (49), വില്ലേജ്മാന്‍ ആര്യാട് സ്വദേശി ലൗജിന്‍ (39) എന്നിവരാണ് പിടിയിലായത്. മിത്രക്കരി സ്വദേശി ചന്ദ്രശേഖരനില്‍ നിന്നും സ്ഥലം പോക്കുവരവ് ചെയ്ത് പേരില്‍കൂട്ടി കൊടുക്കുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ഇന്ന്്് വൈകുന്നേരം 4.40നായിരുന്നു സംഭവം. ഏതാനും ദിവസം മുമ്പ് 5000 രൂപ ആദ്യഗഡുവായി ഇവര്‍ക്ക് കൈമാറിയിരുന്നു. ബാക്കി തുക നല്‍കുന്നതിനുള്ള തയാറെടുപ്പിനിടെ ചന്ദ്രശേഖരന്‍ വിജിലന്‍സിനെ സമീപിച്ച് പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം വൈകുന്നേരം ഓഫീസിലെത്തി ബാക്കി തുക ചന്ദ്രശേഖരന്‍ കൈമാറി. ഈസമയം സ്ഥലത്തെത്തിയ വിജിലന്‍സ് ഇരുവരെയും പിടികൂടുകയായിരുന്നു.