ഉത്തര്‍പ്രദേശില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു

Posted on: April 21, 2015 4:53 pm | Last updated: April 21, 2015 at 10:52 pm

amethi bus accident
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. അമേത്തിയിലെ പീപാര്‍പുരുവില്‍ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. സുല്‍ത്താന്‍പൂരിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസാണ് അപകടത്തല്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അകപടക കാരണമെന്ന് കരുതുന്നു.

സംഭവം നടക്കുമ്പോള്‍ 42 പേര്‍ ബസിലുണ്ടായിരുന്നു. തീ കണ്ട ഉടന്‍ ഭൂരിഭാഗം പേരും ജനല്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.