ഇന്ത്യ-സിംബാബ്‌വെ പരമ്പര ജൂലൈയില്‍

Posted on: April 21, 2015 5:15 am | Last updated: April 21, 2015 at 12:16 am

ന്യൂഡല്‍ഹി: ജൂലൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ഹ്രസ്യകാല പര്യടനം നടത്തും. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടി20യും കളിക്കും. ഇത് പക്ഷേ, ഔദ്യോഗികമായി ബി സി സി ഐ അറിയിച്ചിട്ടില്ല. നേരത്തെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ച ഷെഡ്യൂള്‍ പ്രകാരമാണിത്.
ജൂണില്‍ ബംഗ്ലാദേശിലെത്തുന്ന ഇന്ത്യന്‍ ടീം ഒരു ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കുമെന്നത് ഔദ്യോഗികമാണ്. ജൂണ്‍ ഒന്നിനാണ് ആദ്യ ടെസ്റ്റ്.
ആഗസ്റ്റില്‍ ശ്രീലങ്കയില്‍ മൂന്ന് ടെസ്റ്റുകളങ്ങിയ പരമ്പരക്കും പദ്ധതിയുണ്ട്. ഒക്‌ടോബര്‍-നവംബറില്‍ ദക്ഷിണാഫ്രിക്കയുമായും ഡിസംബറില്‍ യു എ ഇയില്‍ പാക്കിസ്ഥാനുമായാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ മറ്റ് ഷെഡ്യൂളുകള്‍.