ഘടക കക്ഷികളെ ചാക്കിട്ട് പിടിക്കാമെന്ന് കരുതേണ്ട: ചെന്നിത്തല

Posted on: April 21, 2015 5:50 am | Last updated: April 20, 2015 at 11:51 pm

കൊല്ലം: യു ഡി എഫിലെ ഘടക കക്ഷികളെ ചാക്കിട്ട് പിടിക്കാമെന്ന് സി പി എം വ്യാമോഹിക്കേണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു, യു ഡി എഫിലെ അവിഭാജ്യ ഘടകമാണ്. ജനതാദള്‍ പ്രശ്‌നം യു ഡി എഫ് ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും. യു ഡി എഫ് മുന്നണിയില്‍ വലിയേട്ടന്‍ ചെറിയേട്ടന്‍ മനോഭാവം ഇല്ല. എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണനയാണുള്ളത്. ആര്‍ ബാലകൃഷ്ണ പിള്ളയെ തങ്ങള്‍ മാറ്റിയതല്ല. സ്വയം ഇറങ്ങിപ്പോയതാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.