ജെ ഡി യുവിന്റെ പരാതികള്‍ പരിഹരിക്കുമെന്ന് ചെന്നിത്തല

Posted on: April 19, 2015 6:06 pm | Last updated: April 20, 2015 at 12:01 am

ramesh chennithalaകോട്ടയം: ജെ ഡി യു അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല. ജെ ഡി യു മുന്നണിയുടെ അവിഭാജ്യ ഘടമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ രണ്ട് സീറ്റിലും യു ഡി എഫ് നല്ല വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ച ബാലകൃഷ്ണപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന എം പി വീരേന്ദ്രകുമാറിന്റെ അവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതുവരെ യു ഡി എഫ് അധ്യക്ഷനോ കെ പി സി സി അധ്യക്ഷനോ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.