ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ‘സമീന്‍ വാപസി’ വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Posted on: April 18, 2015 7:03 pm | Last updated: April 18, 2015 at 7:03 pm
SHARE

zameen wapasi launchന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ സോഷ്യല്‍ മീഡിയയുടെ വികാരം മുതലെടുക്കുന്നതിനായി കോണ്‍ഗ്രസ് പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. www.zameenwapasi.com എന്നാണ് വൈബ്‌സൈറ്റിന്റെ പേര്. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും കര്‍ഷകര്‍ക്ക് അവരുടെ പ്രശ്‌നങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള ഇടമായി വൈബ്‌സൈറ്റ് പ്രവര്‍ത്തിക്കും. ഈ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ മുമ്പാകെ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഞായറാഴ്ച്ച വൈകീട്ട് രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കര്‍ഷക റാലിക്ക് മുന്നോടിയായാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയാണ് കര്‍ഷക റാലി.