കാശ്മീരില്‍ ബന്ദിനിടെ സംഘര്‍ഷം: ഒരാള്‍ മരിച്ചു

Posted on: April 18, 2015 10:31 am | Last updated: April 18, 2015 at 11:51 pm

kashmir-protest-afp-650_650x400_61429274070ശ്രീനഗര്‍: കാഷ്മീരില്‍ ബന്ദിനിടെ സംഘര്‍ഷം. നര്‍ബലില്‍ പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നു പോലീസ് വെടിവയ്പ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ആലമിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു വെള്ളിയാഴ്ച ശ്രീനഗറില്‍ ഹുറിയത് കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിയിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ 12പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണു ഇന്ന്ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.