Connect with us

Kerala

നെയ്യാര്‍ ഡാം ചെക്ക്‌പോസ്റ്റില്‍ പത്ത് ലക്ഷം രൂപയുടെ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി കൊണ്ടുവന്ന പിക്ക് അപ്പ് വാനില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ കള്ളിക്കാട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് വിഭാഗം പിടിച്ചെടുത്തു. തെങ്കാശി സ്വദേശികളായ ഷണ്‍മുഖവേല്‍, ശക്തിഗണപതി, സുധാകര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. 26 ചാക്കുകളിലായാണു പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്. ഇവ നെടുമങ്ങാട് ഭാഗത്തേക്കു കൊണ്ടു പോവുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പാന്‍ മസാല പിടിച്ചെടുത്തത്.

---- facebook comment plugin here -----

Latest