Connect with us

Kozhikode

ജാമിഅത്തുല്‍ ഹിന്ദ് : തസ്‌ലീഹ് പരിശീലന ക്യാമ്പുകള്‍ക്ക് 20ന് തുടക്കം

Published

|

Last Updated

കോഴിക്കോട്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്കു കീഴില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി ജാമിഅ സംഘടിപ്പിക്കുന്ന തസ്‌ലീഹ് പരിശീലന ക്യാമ്പുകള്‍ ഈ മാസം 20 ന് കാസര്‍കോട് ജാമിഅ സഅദിയ്യയിലും 25ന് തൃശൂര്‍ കേച്ചേരി മമ്പഉല്‍ ഹുദയിലും മെയ് അവസാന വാരം കോഴിക്കോട്ടും, മലപ്പുറത്തും നടക്കും.
സ്വര്‍ഫ്, മന്‍ത്വിക് എന്നി വിഷയങ്ങളുടെ ബോധന രീതിയുമായി ബന്ധപ്പെട്ട് പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളും ചര്‍ച്ചകളും ഈ വിഷയങ്ങളുടെ അദ്ധ്യാപനത്തിന് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് വേണ്ടി ജാമിഅ തയ്യാറാക്കിയ മൊഡൂള്‍ പ്രദര്‍ശനവും ക്യാമ്പില്‍ നടക്കും. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം. മുഴുവന്‍ സ്ഥാപനങ്ങളും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ യില്‍ നിന്നും അറീയിച്ചു.

---- facebook comment plugin here -----

Latest