നിരീക്ഷണ വിവാദം: അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: April 15, 2015 8:52 pm | Last updated: April 15, 2015 at 8:52 pm
SHARE

ommenതിരുവനന്തപുരം: ഘടകകക്ഷി മന്ത്രിമാരേയും എം എല്‍ എമാരേയും നിരീക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാണ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കിയതെന്ന് അറിയില്ല. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വിഷയത്തില്‍ നേരത്തെ തന്നെ വിശദീകരണം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു നേരത്തെ തന്നെ ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണു സി പി എം നിലപാട്. പി പി തങ്കച്ചന്‍ ആര്‍ എസ് പി, ജെ ഡി യു പാര്‍ട്ടികളുടെ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു സംഭവത്തെക്കുറിച്ചു വിശദീകരണം നല്‍കിയിരുന്നു. ഇതിനാല്‍ യു ഡി എഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സൂചന.