2ജി അഴിമതി: രാജ മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി ബി ഐ

Posted on: April 15, 2015 3:03 pm | Last updated: April 15, 2015 at 9:26 pm

a raja and manmohanന്യൂഡല്‍ഹി: വഴിവിട്ട് ടുജി സ്‌പെക്ട്രം അനുവദിച്ച് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ടെലികോം മന്ത്രി രാജ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി ബി ഐ. ടുജി കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടെ പ്രത്യേക കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

2ജി കേസില്‍ കുറ്റാരോപിതരായ കമ്പനികള്‍ക്ക് സ്‌പെകട്രം ലൈസന്‍സ് അനുവദിക്കാന്‍ രാജ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നേരത്തെയാക്കിയതായി സി ബി ഐ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അദ്ദേഹം ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചു.  സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, യൂനിടെക് വയര്‍ലെസ് തുടങ്ങിയ സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കാന്‍ മതിയായ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കപ്പെട്ടുവെന്നും സി ബി ഐ വ്യക്തമാക്കുന്നു.