Connect with us

Gulf

സാംസങ്ങിന്റെ സ്വര്‍ണ എസ് 6 വിപണിയില്‍

Published

|

Last Updated

ദുബൈ: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങ് ഗ്യാലക്‌സി സ്വര്‍ണം പൂശിയ എസ് 6 ഇന്ന് യു എ ഇ വിപണിയില്‍ വില്‍പനക്കെത്തും. ദുബൈയിലാണ് ലോകത്തില്‍ ആദ്യമായി ഈ ഉല്‍പന്നത്തിന്റെ വില്‍പന ആരംഭിക്കുന്നത്. ഇതോടൊപ്പം സ്വര്‍ണം പൂശിയ എസ് 6 എഡ്ജും വിപണിയില്‍ എത്തുന്നു. എസ് 6ന് 5,499 ദിര്‍ഹവും എസ് 6 എഡ്ജിന് 5,999 ദിര്‍ഹവുമാണ് വില. ദുബൈയിലെ ആദ്യ വില്‍പനക്ക് ശേഷം ലോകത്തിന്റെ ഇതര നഗരങ്ങളിലും ഉല്‍പന്നത്തിന്റെ വില്‍പന ആരംഭിക്കും. ആക്‌സിയോമാണ് ദുബൈയില്‍ എസ് 6ന്റെയും എസ് 6 എഡ്ജിന്റെയും വിതരണക്കാര്‍. ആഡംബരത്തില്‍ അവസാനവാക്കായ ഈ രണ്ട് മൊബൈലുകള്‍ക്കും വിപണിയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആളുകള്‍ അന്വേഷിച്ചെത്താന്‍ ആരംഭിച്ചിരുന്നുവെന്ന് ആക്‌സിയോം സി ഇ ഒ ഫൈസല്‍ അല്‍ ബന്നായി വ്യക്തമാക്കി.
കാഴ്ചക്ക് ഒതുക്കമുള്ളതും ഭാരം കുറവെന്നതുമാണ് സ്വര്‍ണം പൂശിയ ഈ രണ്ട് സ്മാര്‍ട് ഫോണുകളുടെയും പ്രത്യേകത. ദുബൈ മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഷോറൂമുകളിലാണ് പ്രധാനമായും എസ് 6 ലഭ്യമാവുക.

Latest