മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടും: ടി വി ബാലന്‍

Posted on: April 10, 2015 9:54 am | Last updated: April 10, 2015 at 9:54 am

കോഴിക്കോട്: ഡോ മീനാകുമാരി കമ്മീഷന്റെ ശിപാര്‍ശകള്‍ രാജ്യത്തെ തദ്ദേശിയരായ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംഘടിപ്പിക്കുന്ന വാഹന ജാഥക്ക് വെള്ളയില്‍ ബീച്ചില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളയില്‍ ഫിഷ്‌ലാന്‍ഡറിംഗ് സെന്ററിനു സമീപം നടന്ന സ്വീകരണ സമ്മേളനത്തില്‍ പി വി മാധവന്‍ അധ്യക്ഷത വഹിച്ചു. പി കെ നാസര്‍ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കെ ജി ശിവാനന്ദന്‍, വൈസ് ക്യാപ്റ്റന്‍ എ കെ ജബ്ബാര്‍, ഡയറക്ടര്‍ കുമ്പളം രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയില്‍ കൊയിലാണ്ടി, വടകര ചോമ്പാല, വെള്ളയില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ചാലിയത്തു സമാപിച്ചു.