വസന്തോത്സവം: ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Posted on: April 10, 2015 5:03 am | Last updated: April 9, 2015 at 11:03 pm

ഗൂഡല്ലൂര്‍: വസന്തോത്സവം പ്രമാണിച്ച് ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ് പി ശെന്തില്‍കുമാര്‍ അറിയിച്ചു.
ഏപ്രില്‍ 11 മുതല്‍ മെയ് 31വരെ ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഊട്ടി-മേട്ടുപാളയം പാതയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേട്ടുപാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴിയും കുന്നൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കോത്തഗിരി വഴിയുമാണ് പോകേണ്ടത്.
കോത്തഗിരി, ബര്‍ളിയാര്‍ വഴി ലോറികള്‍ പോകാനും പാടില്ല. രാവിലെ ആറ് മുതല്‍ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.