വിദ്യാഭ്യാസ വികസന വേദി ലോഗോ പ്രകാശനം ചെയ്തു

Posted on: April 10, 2015 5:34 am | Last updated: April 9, 2015 at 9:35 pm

കാസര്‍കോട്: ജില്ലാ വിദ്യാഭ്യാസ വികസനവേദി ലോഗോ പ്രകാശനം ചെയ്തു. ജില്ലയുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രസ്‌ക്ലബും കാസര്‍കോട് ചേമ്പര്‍ ഓഫ് കെമേഴ്‌സും ചേര്‍ന്ന് രൂപീകരിച്ച വേദിയുടെ ലോഗോ പ്രസ് ക്ലബില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍എ വേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന് നല്‍കി പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ വികസനത്തിന് രൂപരേഖ തയ്യാറാക്കാന്‍ മെയ് രണ്ടിന് കാസര്‍കോട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ മന്ത്രിമാരും എം പിയും ജില്ലയിലെ അഞ്ച് എംഎല്‍എമാരും ജില്ലാപഞ്ചായത്ത് പ്രസിഡന്റും തദ്ദേശ സ്ഥാപന ഭാരാവാഹികളും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും.
സെമിനാറില്‍ കരട് രൂപ രേഖയും വിവിധ വിഷയങ്ങളെ സംബന്ധിച്ച പേപ്പറുകളും അവതരിപ്പിക്കും. കാസര്‍കോട് ജില്ലയെ സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സെമിനാറില്‍ സംബന്ധിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. േഫാണ്‍. 04994 230147, 9446652961.
പത്രസമ്മേളനത്തില്‍ എം ഒ വര്‍ഗീസ്, എ കെ ശ്യാമപ്രസാദ്, ഫറൂഖ് കസ്മി, എം എ സലാവുദ്ദീന്‍, കെ ആര്‍ അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.