Connect with us

National

മതസ്പര്‍ധ: ഗുജറാത്തില്‍ മുസ്‌ലിം കച്ചവടക്കാരന് വീട് ഉപേക്ഷിക്കേണ്ടിവന്നു

Published

|

Last Updated

അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്‌നഗറില്‍ മുസ്‌ലിം കുടുംബത്തിന് വീട് വില്‍ക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്. ആക്രി കച്ചവടക്കാരനായ അലിഅസ്ഗര്‍ സവേരിയാണ് തന്റെ ബംഗ്ലാവ് വിറ്റത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിച്ചുവരികയായിരുന്ന കുടുംബം വീട് വിറ്റ് സ്ഥലം മാറിപ്പോയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ വീട് ഒഴിപ്പിച്ചെടുക്കുന്നതിനായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് തൊഗാഡിയക്കെതിരെ സമുദായ സ്പര്‍ധയുണ്ടാക്കിയതിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അലി അസ്ഗര്‍ 49 ലക്ഷം രൂപക്ക് ഈ വീട് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വാങ്ങു ന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഭാവ്‌നഗറില്‍ അന്നു മുതല്‍ തന്നെ ഇയാള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.
വീടിനു മുന്നില്‍ വി എച്ച് പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിക്കുകയുമുണ്ടായി. അന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാന്‍ പ്രവീണ്‍ തൊഗാഡിയ തന്നെ എത്തിയിരുന്നു. ബംഗ്ലാവ് ഭൂമിതി അസോസിയേറ്റ്‌സ് എന്ന കമ്പനിക്ക് വില്‍ക്കുന്നതിന് വേണ്ടിയും അലിഅസ്ഗറിന് മേല്‍ സമ്മര്‍ദമുണ്ടായിയിരുന്നു.

---- facebook comment plugin here -----