കെജ്‌രിവാളിന്റെ നീല കാര്‍ തിരികെ ആവശ്യപ്പെട്ട് ഉടമ രംഗത്ത്

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 12:35 am
SHARE

kejriwal(4)ന്യൂഡല്‍ഹി : ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന നീല വാഗണര്‍ കാര്‍ തിരികെ നല്‍കണമെന്ന് ആം ആദ്മി പ്രവര്‍ത്തകനായ ഉടമ ആവശ്യപ്പെട്ടു. ലണ്ടന്‍ സ്വദേശിയായ ആം ആദ്മി പ്രവര്‍ത്തകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ കുന്ദന്‍ ശര്‍മയാണ് അരവിന്ദ് കെജ്‌രിവാളിന് തന്റെ കാര്‍ ഉപയോഗിക്കാനായി വിട്ടുനല്‍കിയത്.
പാര്‍ട്ടിയിലെ വിഭാഗീയതയും തമ്മില്‍ തല്ലും മടുത്തുവെന്നും കാറിനൊപ്പം താനും ഭാര്യയും പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ തിരികെ നല്‍കണമെന്നും കുന്ദന്‍ ശര്‍മ ആവശ്യപ്പെട്ടു. കുന്ദന്‍ ശര്‍മയുടെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് നീല വാഗണര്‍ കാര്‍. 2014 ലെ ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്ത് അരവിന്ദ് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാറിലിരുന്ന് മന്ത്രിസഭായോഗം ചേര്‍ന്നതും വിദേശമാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കെജ്‌രിവാള്‍ നേരിട്ടിടപെട്ടാണ് കുന്ദന്‍ ശര്‍മയില്‍ നിന്ന് കാര്‍ വാങ്ങിയത്.