മഅദിന്‍ വൈസനിയം സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കം

Posted on: April 5, 2015 4:20 pm | Last updated: April 7, 2015 at 12:19 am

Vicennium Yathra Inauguration .

മലപ്പുറം: ഈ മാസം 12 മുതല്‍ 16 വരെ നടക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് സംഘടിപ്പിക്കുന്ന വൈസനിയം സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കം.

ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് പതാക ജാഥാ ക്യാപ്ടന്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറിക്ക് കൈമാറി. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം സംബന്ധിച്ചു.

ഇന്നും നാളെയുമായി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മുന്നൂറ് ടൗണുകളില്‍ യാത്ര വൈസനിയം സന്ദേശം നല്‍കും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വൈസനിയം സംഗമങ്ങള്‍ നടക്കും.
ഇന്ന് രാവിലെ എട്ടിന് ചാലിയത്ത് നിന്നാരംഭിക്കുന്ന യാത്ര സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തും. ഇടിയങ്ങരയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. അബ്ദുസ്സമദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും.

വഴിക്കടവില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും അലവിക്കുട്ടി ഫൈസി എടക്കര പ്രാര്‍ഥന നിര്‍വഹക്കും, ഇബ്‌റാഹീം ബാഖവി മേല്‍മുറി സന്ദേശ പ്രഭാഷണം നടത്തും. മണ്ണാര്‍ക്കാട് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം പ്രാര്‍ഥന നിര്‍വഹിക്കും. അഷ്‌റഫ് സഖാഫി പൂപ്പലം സന്ദേശ പ്രഭാഷണം നടത്തും. പൊന്നാനിയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് തുറാബ് തലപ്പാറ പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി സന്ദേശ പ്രഭാഷണം നടത്തും. നാളെ വൈകുന്നേരം ഏഴിന് മഞ്ചേരി, പൂക്കോട്ടൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളില്‍ യാത്രകള്‍ സമാപിക്കും.