ത്രിദിന പ്രഭാഷണം സമാപിച്ചു

Posted on: April 4, 2015 12:16 pm | Last updated: April 4, 2015 at 12:16 pm

മണ്ണാര്‍ക്കാട്: അവണക്കുന്ന് ത്രിദിന പ്രഭാഷണം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി അവണക്കുന്ന താജുല്‍ ഉലമ നഗറില്‍ നടന്ന മതപ്രഭാഷണം ഇന്നലെ സമാപിച്ചു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. ഡോ ഫാറൂഖ് നഈമി കൊല്ലം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ഏലംകുളം അബ്ദുറശീദ് സഖാഫി, പി സി അശറഫ് സഖാഫി, പാലോട് മുഹമ്മദ് കുട്ടി സഖാഫി, ഇബ്രാഹിം സഖാഫി, എം എനാസര്‍ സഖാഫി, സലാം തങ്ങള്‍, സാലിം മിസ് ബാഹി, ഇസ്മാഈല്‍ ദാരിമി, ഇസ്മാഈല്‍ ഫൈസി, മുഹമ്മദ് അന്‍വരി കൊമ്പം പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി പി സി അശറഫ് സഖാഫി അരിയൂരും. ശാക്കിര്‍ ബാഖവി മമ്പാടും പ്രഭാഷണം നടത്തി.
അബൂബക്കര്‍ അവണക്കുന്ന് സ്വാഗതവും നാസര്‍ അല്‍ഹസനി നന്ദിയും പറഞ്ഞു.