വാഹന വായ്പയെടുത്തവര്‍ക്ക് ബേങ്കുകളുടെ ഭീഷണി മന്ത്രിയെ കുപ്പിയിലാക്കി അശ്‌റഫിന് സായൂജ്യം

Posted on: April 3, 2015 10:59 am | Last updated: April 3, 2015 at 10:59 am

മഞ്ചേരി: കുപ്പിക്കുള്ളില്‍ മന്ത്രി എം കെ മുനീറിന്റെ അതി മനോഹര ചിത്രം വരച്ച് വേദിയില്‍ വെച്ച് മന്ത്രിക്ക് തന്നെ സമ്മാനിച്ച് അശ്‌റഫ് തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു. അനുഗ്രഹീത കലാകാരനായ എടരിക്കോട് തറയില്‍ അശ്‌റഫാണ് മഞ്ചേരിയില്‍ നടക്കുന്ന ബിയോണ്ട് ദി ഹ്യൂസ് ഓഫ് മലബാര്‍ മേള തന്റെ ചിരകാല സ്വപ്‌നം പൂവണിയിക്കാനുള്ള വേദിയാക്കിയത്. നേരത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം കുപ്പിക്കുള്ളില്‍ വരച്ച് അദ്ദേഹത്തിന് തന്നെ സമര്‍പ്പിച്ച് അശ്‌റഫ് അനുഗ്രഹം നേടിയിരുന്നു. പലരും വിശാലമായ മാധ്യമങ്ങള്‍ ചിത്രരചനക്ക് ഉപയോഗിക്കുമ്പോള്‍ കുപ്പികളാണ് അശ്‌റഫിന്റെ കാന്‍വാസ്. തന്നെയുമല്ല ചിത്രങ്ങള്‍ വരക്കുന്നത് കുപ്പിക്കകത്തും. ചെറിയ ബ്രഷ് ഉപയോഗിച്ചാണ് ചിത്രരചന. കുപ്പികളിലേറെയും വാവട്ടം കുറഞ്ഞ സ്‌പ്രേ കുപ്പികളാണെന്നതാണ് ഏറെ കൗതുകം. ചിത്രകലയില്‍ ഇതുവരെ പരീക്ഷിക്കപ്പെടാത്ത ഈ വിദ്യയാണ് അശ്‌റഫിനെ വത്യസ്തനാക്കുന്നത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, ചാര്‍ളി ചാപ്ലിന്‍, പ്രേം നസീര്‍, ഭരത് മമ്മൂട്ടി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, ഡോ. പി കെ വാര്യര്‍ തുടങ്ങിയരും അശ്‌റഫ് കുപ്പിയിലാക്കിയവരില്‍ പെടും. ആബിദയാണ് അശ്‌റഫിന്റെ ഭാര്യ. അല്‍ ഫഹദ്, ഇര്‍ഫഹദ് എന്നിവര്‍ മക്കളാണ്.