തമിഴ്‌നാട്ടില്‍ വാഹനാപകടം: എട്ട് പണ്ഡിതന്മാരടക്കം ഒന്‍പത് മരണം

Posted on: April 3, 2015 4:00 pm | Last updated: April 3, 2015 at 11:37 pm
accident_g_karthik_2362314g
അപകടത്തില്‍ തകര്‍ന്ന ക്വാളീസ് വാന്‍

obit swalih sakafi tamil naduഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിനടുത്ത് ടൊയോട്ട ക്വാളീസ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അറബിക് കോളജ് അധ്യാപകരായ എട്ട് പണ്ഡിതന്മാരടക്കം ഒന്‍പത് പേര്‍ മരിച്ചു. കാരന്തൂര്‍ മര്‍കസ്സുസ്സഖാഫത്തിസ്സുന്നിയയിലെ മുന്‍ അധ്യാപകന്‍ പൊള്ളാച്ചി സ്വദേശി സ്വാലിഹ് സഖാഫിയാണ് മരിച്ചവരില്‍ ഒരാള്‍. സയ്യിദ് ഫള്‌ലുര്‍റഹ്മാന്‍ ബാഖവി, അബ്ദുര്‍ റഹ്മാന്‍ ഹസ്‌റത്ത്, അബ്ദുര്‍റഹീം ഹസ്‌റത്ത്, ഖലീല്‍ ദാവൂദി ഹസ്‌റത്ത് തുടങ്ങിയവരാണ് മരിച്ച മറ്റുള്ളവര്‍. റഹ്മാന്‍ എന്നയാളെ ഗുരുതര പരുക്കുകളോടെ ഡിണ്ടിഗലിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിണ്ടിഗല്‍ വത്തലക്കുണ്ട് റോഡില്‍ ചിത്തയ്യന്‍ കോടക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം. മുശിരിയിലേക്കു പാല്‍ കൊണ്ടു പോകുകയായിരുന്ന ടാങ്കര്‍ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാനില്‍ ഇടിക്കുകയായിരുന്നു.

201504031013385295_9-dead-in-SUV-milk-van-collision-in-TN_SECVPF

സേലത്തിന് അടുത്ത് ഒരു ഖുര്‍ആന്‍ പാരായണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു അധ്യാപകരുടെ സംഘം. മരിച്ചവരില്‍ ആറ് പേര്‍ പള്ളവെട്ടി മഖ്ദൂമിയ്യ അറബി കോളജിലെ അധ്യാപകരും ഒരാള്‍ ഈ കോളജിലെ തന്നെ വിദ്യാര്‍ഥിയും മറ്റു രണ്ട് പേര്‍ കോളജിന് സമീപത്തെ് മഹല്ലിലെ ഖത്തീബുമാരുമാണ്. മരിച്ച സ്വാലിഹ് സഖാഫി മര്‍ക്കസിലെ ഉര്‍ദു അധ്യാപകനായിരുന്നു.