യമന്‍ ആഭ്യന്തര യുദ്ധം: കുട്ടികളുടെ മരണ നിരക്ക് ഉയരുന്നുവെന്ന് യൂനിസെഫ്

Posted on: April 3, 2015 4:00 am | Last updated: April 3, 2015 at 12:00 am

സന്‍ആ: മാസങ്ങളായി തുടരുന്ന യമനിലെ ആഭ്യന്തര യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് യൂനിസെഫ്. കഴിഞ്ഞയാഴ്ചയുണ്ടായ വിവിധ ആക്രമണങ്ങളില്‍ 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി. അതുപോലെ, ഭക്ഷ്യ സുരക്ഷയും പോഷകാഹാരക്കുറവും രാജ്യം നേരിടാനിരിക്കുന്ന വലിയ വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.
103 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഹൂതി വിമതരും ഉള്‍പ്പെടും. കൂടാതെ 30ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍ആ അടക്കമുള്ള പട്ടണങ്ങളിലെ ഏറ്റുമുട്ടല്‍ മൂലം ഉയരുന്ന മരണനിരക്കും പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ആശങ്കയുളവാക്കുന്നതാണെന്നും യൂനിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.