വംശീയാധിക്ഷേപം: ഗിരിരാജിന് മറുപടിയില്ലെന്ന് സോണിയ

Posted on: April 2, 2015 2:48 pm | Last updated: April 3, 2015 at 7:16 am

soniaന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വംശീയക്ഷേപത്തിന് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സങ്കുചിത ചിന്താഗതിക്കാര്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
സോണിയ വെളുത്തവര്‍ഗക്കാരിയായതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷയാക്കിയതെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. രാജീവ് ഗാന്ധി കറുത്ത വര്‍ഗത്തില്‍പ്പെട്ട നൈജീരിയക്കാരിയെയാണ് വിവാഹം ചെയ്തതെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയാക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഗിരിരാജിനെ ബിജെപി താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു.
നൈജീരിയന്‍ അംബാസഡറും പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഗിരിരാജ് സിങ് പരാമര്‍ശം പിന്‍വലിച്ച് നൈജീരിയന്‍ ജനതയോട് മാപ്പ് പറയണമെന്ന് ഇന്ത്യയിലെ നൈജീരിയന്‍ അംബാസഡര്‍ ഒബി ഒക്കോര്‍ഗന്‍ ആവശ്യപ്പെട്ടു.