ജാഗ്രതാ സമിതികളെ സ്റ്റാറ്റിയൂട്ടറി ബോഡികളാക്കും

Posted on: April 2, 2015 10:18 am | Last updated: April 2, 2015 at 10:18 am

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ജാഗ്രതാ സമിതികളെ സ്റ്റാറ്റിയൂട്ടറി ബോഡികളാക്കി മാറ്റുവാന്‍ നിയമ നിര്‍മ്മാണം നടത്തുമന്ന് സാമൂഹിക നീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു.
സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ മണ്ണാര്‍ക്കാട് എന്‍ എസ് എസില്‍ തുടങ്ങിയ വനിതാ സംരക്ഷണ കേന്ദ്രവും കൗണ്‍സിലിംഗ് സെന്ററും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൂര്‍ണ്ണമായും ഗാര്‍ഹിക പീഢന വിമുക്തമായ സ്ത്രീ സുരക്ഷയുളള കേരളമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹിക പീഢന കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ 14 ജില്ലകളിലും ഫാമിലി കോടതികള്‍ സ്ഥാപിക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമമില്ലാത്തത് അല്ല പ്രശ്‌നം, നടപ്പാക്കുന്നതിലുളള പ്രയാസമാണ് ഗാര്‍ഹിക പീഡനങ്ങള്‍ തുടരുന്നതിന് ഇടയാക്കുന്നതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴ, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഐ എ.സ്, സാഹിത്യക്കാരന്‍ കെ പി എസ് പയ്യനെടം, ഗിരിജാ സുരേന്ദ്രന്‍, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ റഫീക്ക പാറോക്കോട്ട്, ടി സൗജത്ത്, സത്യഭാമ, ആര്‍ ശ്രീലത, സി ഡി പി ഒ ശിവകല, ജനപ്രതിനിധികളായ മാസിത സത്താര്‍, ആമിന, വേണുഗോപാല്‍ സംബന്ധിച്ചു.